Thursday, May 16, 2024
keralaNews

പരുക്കേറ്റ് റോഡില്‍; ആരും തിരിഞ്ഞുനോക്കിയില്ല; തുണയായി കെഎസ്ആര്‍ടിസി ബസ്

കാറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ ബൈക്ക് യാത്രികരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒരു വാഹനവും നിര്‍ത്തിയില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലാക്കിയത്.തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന റാന്നി കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ വിനോദാണ് ബസ് നിര്‍ത്തി അപകടത്തില്‍പ്പെട്ട കൊട്ടാരക്കര തൃക്കണ്ണമംഗലം ഗോകുലത്തില്‍ വിനായക് (24), ബന്ധു കൊല്ലം മൂന്നാംകുറ്റിയില്‍ ഗോള്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റില്‍ ലൈജു (39) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് വടക്കടത്തുകാവ് കല്ലിരിക്കല്‍ പാലത്തിനു സമീപത്തായിരുന്നു അപകടം. പന്തളത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന കാറിലാണ് ഇടിച്ചത്.