Tuesday, May 7, 2024
keralaNews

എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത വെട്ടിത്തെളിച്ച് തുടങ്ങി.

jishamol p.s
[email protected]

  • ജനുവരി ഒന്നുമുതല്‍ പരമ്പരാഗത പാതയിലൂടെ നടക്കാനാവും .

  • എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത വെട്ടിത്തെളിച്ച് തുടങ്ങി.

എരുമേലി:ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ എരുമേലി മുതല്‍ പമ്പ വരെയുള്ള കാനനപാത വെട്ടിത്തെളിച്ച് തുടങ്ങി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട പരമ്പരാഗത കാനനപാതയാണ് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വെട്ടി തെളിക്കാന്‍ തുടങ്ങിയത്. പരമ്പരാഗത കാനനപാത തുറക്കുന്നത് സംബന്ധിച്ച് ‘കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസ് ഇന്ന് രാവിലെ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത തുറക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയായിരുന്നു. സര്‍ക്കാറിന്റെ ഈ അനാസ്ഥയ്‌ക്കെതിരെ കഴിഞ്ഞ 16 ന് എരുമേലിയില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പരമ്പരാഗത കാനനപാതയിലേക്ക് നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. ശബരിമല തീര്‍ഥാടകരുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ എരുമേലി വഴിയുള്ള കാനനപാത തുറക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.എരുമേലി മുതല്‍ പമ്പ വരെയുള്ള 40 കിലോമീറ്ററോളം വരുന്ന പാതയില്‍ പത്തോളം പ്രധാനപ്പെട്ട താവളങ്ങളാണ് വെട്ടി തെളിക്കാനുള്ളത്. വനംവകുപ്പിന്റെ നിയന്ത്രണമുള്ള ഇഡിസിയും കച്ചവടക്കാരുമാണ് പരമ്പരാഗത വെട്ടിത്തെളിക്കാന്‍ നേതൃത്വം നല്‍കുന്നത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്നുമുതല്‍ പരമ്പരാഗത കാനനപാത തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.പരമ്പരാഗത കാനനപാതയില്‍ കടകളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
ഇന്നലെ രാവിലെ ആരംഭിച്ച പരമ്പരാഗത കാനനപാതയിലെ തെളിക്കല്‍ മൂന്നാലു ദിവസം തുടരുമെന്നും അദ്ദേഹം പറഞ്ഞു .
എന്നാല്‍ പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നാമജപ യാത്രയില്‍ പങ്കെടുത്ത ഹൈന്ദവ സംഘടന നേതാക്കള്‍ക്കെതിരെ പോലീസ് എടുത്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ പരമ്പരാഗത കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഹൈന്ദവ സംഘടന സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ