Monday, April 29, 2024
keralaNews

മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ഡെന്റല്‍ ഡോക്ടര്‍ പി.വി. മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. മാനസയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പറയുന്ന കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് മരിക്കുന്നതെന്നും വിനീഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.വെള്ളിയാഴ്ചയാണ് നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ കണ്ണൂര്‍ നാറാത്ത് സ്വദേശിനി മാനസയെ, തലശ്ശേരി മേലൂര്‍ സ്വദേശി രഖില്‍ പി. രഘൂത്തമന്‍ വെടിവച്ചു കൊന്നത്. പ്രണയപ്പകയുടെ പേരില്‍ മാനസയെ കൊലപ്പെടുത്തിയശേഷം രഖിലും സ്വയം വെടിവച്ചു മരിച്ചിരുന്നു.