Sunday, May 5, 2024
keralaNews

പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു.

തുറവൂര്‍ :പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അപകടകരമായ നിലയില്‍ അമിതവേഗത്തില്‍ പാഞ്ഞ കാര്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. കാറിലുണ്ടായിരുന്നു 2 പേരില്‍ ഒരാള്‍ പിടിയിലായി. എരമല്ലൂര്‍ സ്വദേശി പ്രജിത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ദേശീയപാതയില്‍ എരമല്ലൂരില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വയോധികനുമായി കാറിലെത്തിയ 2 അംഗ സംഘം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ സംഘം കാറുമായി അമിത വേഗത്തില്‍ പോകുകയായിരുന്നു. പിന്നാലെ പൊലീസ് 2 കിലോമീറ്ററോളം പിന്തുടര്‍ന്നു.എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പോകുമ്പോള്‍ എതിരെ മറ്റൊരു കാര്‍ വന്നപ്പോള്‍, വെട്ടിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ഈ സമയത്താണു കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് എത്തി കാര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.