Tuesday, May 14, 2024
keralaNews

സി.എം.രവീന്ദ്രനെ ഇഡി 13 മണിക്കൂര്‍ ചോദ്യം ചെയ്തു.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 13 മണിക്കൂര്‍ ചോദ്യം ചെയ്തു രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില്‍ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി 11 വരെ തുടര്‍ന്നു. ഇതിനിടെ ഭക്ഷണത്തിനും വിശ്രമത്തിനും സമയം അനുവദിച്ചിരുന്നു.കസ്റ്റഡി തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കോവിഡാനന്തര രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ദീര്‍ഘനേരം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.