Sunday, April 28, 2024
HealthindiaNews

കുട്ടികള്‍ക്കായുള്ള മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി നല്‍കി

ദില്ലി: കുട്ടികള്‍ക്കായുള്ള മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ.6 വയസ് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവാക്‌സീന്‍ നല്‍കാം.അഞ്ച് വയസു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോര്‍ബൈ വാക്‌സ് നല്‍കാനാണ് അനുമതി. 12 വയസിന് മുകളിലുള്ളവര്‍ക്ക് സൈക്കോവ് ഡി നല്‍കാനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര അനുമതി നല്‍കിയത്.