Saturday, April 20, 2024
keralaNews

സെബാസ്റ്റ്യൻ കുളത്തിങ്കൽ കൂവപ്പള്ളി സെന്റെ ജോസഫ്സ് ഹൈസ്കൂളിലെ 41 ആം നമ്പർ പോളിങ്ങ് സ്റ്റേഷനി വോട്ട് രേഖപ്പെടുത്തി

സൗമ്യനായി പൂർണ്ണ ആത്മവിശ്വാസത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സെബാസ്റ്യൻ കുളത്തുങ്കൽ തൻറെ പോളിങ്ങ് ബൂത്തായ കൂവപ്പള്ളി സെന്റെ ജോസഫ്സ് ഹൈസ്കൂളിലെ 41 ആം നമ്പർ പോളിങ്ങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം ഭാര്യയും മൂന്ന് മക്കളും വോട്ടു രേഖപ്പെടുത്താൻ ഉണ്ടായിരുന്നു. രാവിലെ ഏഴരയോടെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം സെബാസ്റ്റ്യൻ കുളത്തുങ്കൽ മാധ്യമങ്ങളെ കണ്ടപ്പോൾ എതിർ സ്ഥാനാർഥിക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത് എതിർ സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ വിജയിക്കാനായി കൃത്രിമവും കുതന്ത്രങ്ങളും കാട്ടി എന്നാണ് അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ ആരോപിച്ചത്.