Sunday, May 5, 2024
indiaNewspolitics

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം സീതാറാം യെച്ചൂരി.                                                  പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പ്രായം ഉയര്‍ത്തുന്നതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം പാര്‍ലമെന്റില്‍ നിയമത്തെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകാനാണ് പാര്‍ട്ടി തീരുമാനം. വിവാഹപ്രായം 21 ആകുന്നത് സമൂഹത്തില്‍ മാറ്റമുണ്ടാക്കില്ല. രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക്

ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം . നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂര്‍ത്തിയാകണം എന്നതല്ലാതെ എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ കഴിയുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നുമാണ് സീതാറാം യെച്ചൂരി ആവശ്യപ്പെടുന്നത്