Monday, April 29, 2024
keralaNewsObituary

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം


പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി 19നാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.                                                                           
രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇത് രണ്ടാമത്തെ നവജാത ശിശുമരണമാണ്. കഴിഞ്ഞ ജനുവരി 10ന് 3 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.