Sunday, May 19, 2024
keralaNewspolitics

എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായി.

എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായി.186 പത്രികളാണ് ഇന്ന് സമര്‍പ്പിച്ചത്.വിശദമായ പരിശോധനയ്ക്ക് ഒടുവില്‍ മാത്രമേ രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചും സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ചിത്രം വ്യക്തമാവുകയുള്ളൂ.ഓരോ സ്ഥാനാര്‍ഥികളും ഒരു പത്രിക കൂടാതെ രണ്ടും -മൂന്നും പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഇന്ന് മാത്രം 86 പത്രികളാണ് സമര്‍പ്പിച്ചത്. ദേശീയ ജനാധിപത്യ സഖ്യം,യുഡിഎഫ്,എല്‍ഡിഎഫ്,സ്വതന്ത്രര്‍ അടക്കമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത് .അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എന്‍ വിജയന് മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.