Tuesday, April 30, 2024
BusinessindiaNewspolitics

പെട്രോളിന്റെ യും ഡീസലിന്റെയും വില കുറച്ചു

ദില്ലി: രാജ്യത്ത് ഇന്ധന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും. രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതിയില്‍ രണ്ട് ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കും.  നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ദില്ലിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.