Sunday, May 5, 2024
Newsworld

പൂര്‍ണ്ണ ഗര്‍ഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി.

പൂര്‍ണ്ണ ഗര്‍ഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന സുമാത്രന്‍ ആനയാണ് വിഷാംശം ഉള്ളില്‍ ചെന്ന് ചരിഞ്ഞത്.25 വയസ് പ്രായമുള്ള ആന പൂര്‍ണ ഗര്‍ഭിണിയായിരുന്നു. റിയാവു പ്രവിശ്യയിലെ ഈന്തപ്പനത്തോട്ടത്തിന് സമീപത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. ഗര്‍ഭിണിയായ മൃഗത്തിന്റെ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റതുപോലുള്ള മുറിവുകളുണ്ട്. വായില്‍ നിന്ന് ഉള്‍പ്പെടെ രക്തം വരുന്നതായി കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.സുമാത്രന്‍ ആനകള്‍ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും അപൂര്‍വമായ വന്യജീവികളുടെ ആവാസകേന്ദ്രമായ ദ്വീപില്‍ 700-ല്‍ താഴെ സുമാത്രന്‍ ആനകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. വര്‍ദ്ധിച്ചുവരുന്ന വന്യജീവി കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ ജീവജാലങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമമുണ്ട്.