Saturday, April 27, 2024
indiaNews

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നേപ്പാളില്‍ നിന്ന് രണ്ട് സാളഗ്രാമം കല്ലുകള്‍  അയോദ്ധ്യയിലെത്തി.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി നേപ്പാളില്‍ നിന്ന് അയച്ച രണ്ട് സാളഗ്രാമം കല്ലുകള്‍ ഇന്ന് അയോദ്ധ്യയിലെത്തി.ക്ഷേത്ര ട്രസ്റ്റിന് കൈമാറുന്നതിന് മുന്നോടിയായി ശ്രീരാമന്റെ ജന്മസ്ഥലത്ത് വെച്ച് പുരോഹിതന്മാരും നാട്ടുകാരും സാളഗ്രാമം കല്ലുകളെ ആചാരപൂര്‍വ്വമാണ് സ്വീകരിച്ചത്.നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രധാന സമുച്ചയത്തില്‍ സ്ഥാപിക്കുന്ന രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തിനായി സാളഗ്രാമം കല്ലുകള്‍ ഉപയോഗിക്കുമെന്നാണ് വിവരം. മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകി നദിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സാളഗ്രാമം കല്ലുകള്‍ സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനക്പൂരില്‍ നിന്ന് ട്രക്കുകളിലായാണ് അയോദ്ധ്യയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം സാളഗ്രാമം കല്ലുകള്‍ ഗോരഖ്പൂരിലെ ഭക്തര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി തുറന്നു നല്‍കിയിരുന്നു. നേപ്പാളില്‍ കാളി ഗണ്ഡകി എന്ന പേരിലുല്‍ ഒരു വെള്ളച്ചാട്ടം ഉണ്ട്. ദാമോദര്‍ കുണ്ഡില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ഗണേശ്വര്‍ ധാം ഗണ്ഡ്കിയില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ വടക്കാണ് ഇത്. രാമന്റെയും ജാനകിയുടെയും വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തിനായി ഈ രണ്ട് പാറകളും അവിടെ നിന്നാണ് കൊണ്ടുവന്നത്.സമുദ്രനിരപ്പില്‍ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലും ആളുകള്‍ പറയുന്നുണ്ടെന്നും, രണ്ട് പാറകള്‍ക്കും ഏകദേശം 30 ടണ്‍ ഭാരമാണെന്നും ശ്രീ രാം ജന്മഭൂമി ക്ഷേത്ര ജനറല്‍ സെക്രട്ടറി, ചമ്പത് റായ് പറഞ്ഞു. 18 ടണ്‍ ഭാരമുള്ളതും 16 ടണ്‍ ഭാരമുള്ളതുമായ രണ്ട് വിശുദ്ധ കല്ലുകള്‍ വിഗ്രഹം നിര്‍മ്മിക്കുന്നതിന് സാങ്കേതികമായും ശാസ്ത്രീയമായും അംഗീകരിച്ചിട്ടുണ്ടെന്ന് നേപ്പാളി ഉദ്യോഗസ്ഥര്‍ അറിയിച്ചു.മതപരമായ പ്രാധാന്യമുള്ള ബീഹാറിലെ മധുബനിയിലെ പിപ്രൗണ്‍ ഗിര്‍ജസ്ഥാനിലൂടെ സഞ്ചരിച്ച സാളഗ്രാമം കല്ലുകളുമായുള്ള വാഹനങ്ങള്‍ അയോദ്ധ്യയില്‍ എത്തുന്നതിന് മുമ്പ് മുസാഫര്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ രണ്ട് സ്ഥലങ്ങളില്‍ രാത്രി തങ്ങി. തുടര്‍ന്നാണ് അയോദ്ധ്യയിലെത്തിയത്.