Friday, May 10, 2024
indiaNewspolitics

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ മത്സരിച്ച
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പുതുതായി രൂപികരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസിനേയും ബിജെപിയില്‍ ലയിപ്പിച്ചതായും അമരീന്ദര്‍ സിംഗ് അറിയിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, കിരണ്‍ റിജിജു എന്നിവരാണ് അമരീന്ദറിനെ പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കുന്ന ചടങ്ങിന് നേതൃത്വം വഹിച്ചത്. ക്യാപ്റ്റന്‍ അമരീന്ദര്‍ എന്നും ദേശീയ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കിയ വ്യക്തിയാണ്. ബിജെപിയിലേയ്ക്കെത്തിയ അമരീന്ദറിനെ സ്വാഗതം ചെയ്യുന്നു. ലക്ഷക്കണക്കിന് ബിജെപി അനുയായികളുടെ പിന്തുണ അമരീന്ദറിനുണ്ടെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. നേരത്തെ അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രമന്ത്രി അമിത് ഷായേയും ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയേയും കണ്ടിരുന്നു. കഴിഞ്ഞ 12-ാം തിയതി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. പഞ്ചാബില്‍ വളര്‍ന്നുവരുന്നത് മയക്കുമരുന്ന് ഭീകരതയാണ്. രാജ്യ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് പഞ്ചാബിലെ വിവിധ മേഖലകള്‍ ഉയര്‍ത്തുന്നത്. ഭീകരതയെ പ്രതിരോധി ക്കാന്‍ കേന്ദ്രം ഭരിക്കുന്ന സുശക്തമായ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യതയാണെന്നും അമരീന്ദര്‍ പറഞ്ഞു.