Monday, May 6, 2024
indiakeralaNewspolitics

പുരസ്‌കാരം നിരസിച്ചതിന് പിന്നില്‍ പാര്‍ട്ടി തന്നെ; സീതാറാം യെച്ചൂരി

ഡല്‍ഹി: ഏഷ്യയുടെ നൊബേല്‍ സമ്മാനമെന്ന് അറിയപ്പെടുന്ന മാഗ്സസെ പുരസ്‌കാരം മുന്‍ മന്ത്രി കെ കെ ശൈലജ നിരസിച്ചത് പാര്‍ട്ടി നിലപാടാണ് തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ശൈലജ അറിയിച്ചിരുന്നു. എന്നാല്‍ പുരസ്‌കാരം തിരസ്‌കരിക്കുക എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. ആരോഗ്യ രംഗത്തെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അത് ഒരു വ്യക്തിയുടെ മാത്രം നേട്ടമായി കാണാനാവില്ല.                                                                                                                                 മാഗ്സസെ പുരസ്‌കാരം വ്യക്തികള്‍ക്കാണ്. ഇവിടത്തെ നേട്ടം കൂട്ടായ്മയുടേതാണ്. മാഗ്സസെ പുരസ്‌കാരം ഇതുവരെ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിട്ടില്ല. ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആയിരുന്ന റമണ്‍ മാഗ്സസെയുടെ പേരിലാണ് അവാര്‍ഡ് നല്‍കുന്നത്. അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടും പുരസ്‌കാരം നിരസിക്കാന്‍ കാരണമായതായി സീതാറാം യെച്ചൂരി പറഞ്ഞു.                                        ഫിലിപ്പൈന്‍സ് ഭരണാധികാരിയായ രമണ്‍ മഗ്‌സസെയുടെ ഓര്‍മ്മയ്ക്കായി ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മഗ്‌സസെ അവാര്‍ഡ്. ഭരണാധികാരിയായിരിക്കെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരെ രമണ്‍ മഗ്‌സസെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.                                                               ഇതാണ് പുരസ്‌കാരം വാങ്ങാന്‍ അനുമതി നിഷേധിക്കാനുള്ള കാരണമായി സിപിഎം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മഗ്‌സസെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് മാസം മുമ്പാണ് ശൈലജ അവാര്‍ഡ് നിരസിച്ചത്. ഇതിനെ തുടര്‍ന്ന് സംഘാടകര്‍ മറ്റൊരാളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുകയായിരുന്നു.