Sunday, May 5, 2024
keralaNewspolitics

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരായി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും – സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരായി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ രാവിലെ 11 മണിക്ക് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.