Monday, May 6, 2024
keralaNews

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടന്‍ (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ).രണ്ട് ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം – സണ്ണി).

മറ്റ് പുരസ്‌കാരങ്ങള്‍.

മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂര്‍, ചിത്രം – താഹിറ

മികച്ച എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, ചിത്രം – സണ്ണി

മികച്ച സംഗീത സംവിധായകന്‍ – ഗോപി സുന്ദര്‍, ചിത്രം – ഒരുത്തീ

മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രന്‍, ചിത്രം – സൂഫിയും സുജാതയും

മികച്ച ഗായകന്‍ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം

മികച്ച ഗായിക – സിതാര ബാലകൃഷ്ണന്‍, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം

മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി

മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, ചിത്രം – വര്‍ത്തമാനം

മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ

മികച്ച പുതുമുഖ നായകന്‍ – അക്ഷയ്, ചിത്രം – ദിശ

മികച്ച പുതുമുഖ നായകന്‍ – അക്ഷയ്, ചിത്രം – ദിശ

മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി