Monday, May 6, 2024
keralaNews

പുണ്യം പൂങ്കാവനം പ്രവര്‍ത്തകരെ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദരിച്ചു

എരുമേലി: എരുമേലി വിവധ ഡിപ്പാര്‍ട്ട്‌മെന്റുകളെ ഏകോപിച്ചു കൊണ്ട് മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നു വരുന്നതന്നെന്നും എരുമേലി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പുണ്യം പൂങ്കാവനം പദ്ധതി സുപ്രധാന പങ്കു വഹിക്കുന്നണ്ടെന്നും എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. എരുമേലിയില്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡപ്യൂട്ടി തഹസില്‍ദാര്‍ അമ്പിളി എ.വി അദ്ധക്ഷത വഹിച്ചു. എരുമേലി എസ്.ഐ അനീഷ് എം.എസ്, മോട്ടോര്‍ വാഹന വകുപ്പ് അസി. ഇന്‍സ്‌പെക്ടര്‍ ശരത്ത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശി എം കെ, എക്‌സൈസ് ഓഫീസര്‍ പ്രസാദ് പി ആര്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ രജിത്ത് കുമാര്‍ വി.എസ്, എം ജിജി, പുണ്യം പൂങ്കാവനം കോര്‍ഡിനേറ്റര്‍മാരായ റിട്ടേ. എസി അശോക് കുമാര്‍, റിട്ടേ. എസ്. ഷിബു എം.സ്, പോലിസ് ഉദ്യോഗസ്ഥരായ എ എസ്.ഐ വിനോദ്, നവാസ്, ജയലാല്‍, വിശാല്‍, ദീലിപ്, അജേഷ് പുണ്യം പൂകാവനം വോളന്റിയര്‍മാരായ നിജില്‍, വിഷ്ണു, രാജന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.