Sunday, May 5, 2024
keralaNews

സന്ദീപ് കേസ് പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല

തിരുവല്ല; സന്ദീപ് വധക്കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണം. നിഷ്പക്ഷമായി അന്വേഷിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഫ്രാന്‍സിസ് പറഞ്ഞു.അതേസമയം, കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. പ്രതികള്‍ക്കു സന്ദീപിനോടു മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. മുന്‍വൈരാഗ്യത്തിന്റെ കാരണം എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നായിരുന്നു നേരത്തേ പൊലീസ് അറിയിച്ചത്.