Thursday, May 16, 2024
keralaNews

70 വര്‍ഷമായിട്ടും കറണ്ട് ഇല്ലാത്ത ഒരു ഗ്രാമമുണ്ട് !

മാറി മാറി വന്ന സര്‍ക്കാര്‍ ഓരോ തവണ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും നേട്ടങ്ങളിവ, കണക്കുകളിങ്ങനെ എന്നൊക്കെ വമ്പന്‍ പട്ടിക പുറത്തിറക്കാറുണ്ട്. വോട്ട് തേടി ചെല്ലുമ്പോള്‍ പരാതി പറയുന്നവരെ തലോടിയും കെട്ടിപ്പിടിച്ചും ആശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍, ജയിച്ച് കഴിഞ്ഞാലോ സ്വന്തം നാടിന് വേണ്ടി പോലും ഒന്നും ചെയ്യാത്തവരുണ്ടെന്നതാണ് വസ്തുത. കേരളം സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമാണെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, 70 വര്‍ഷമായിട്ടും കേരളത്തില്‍ വൈദ്യുതി എത്താത്ത ഒരു ഗ്രാമമുണ്ട്.കൊച്ചിയിലെ കോതമംഗലത്ത് കുട്ടന്‍പുഴ എന്ന പ്രകൃതിസുന്ദരമായ ഒരു ഗ്രാമമുണ്ട്. കുട്ടന്‍പുഴയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. നൂറ് കുടുംബം ഇപ്പോഴും വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കഴിയുകയാണ്. സമ്പൂ
ര്‍ണ വൈദ്യുതീകൃത സംസ്ഥാനത്തെ വെളിച്ചമില്ലാത്ത നാടാണ് കല്ലേലിമേട്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇവിടെയുള്ളവര്‍ക്ക് കറണ്ട് വന്നിട്ടില്ല. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നത്.കല്ലേലിമേട് ആദിവാസി കോളനിയിലുള്ളവര്‍ വൈദ്യുതി വേണമെന്ന് സര്‍ക്കാരിനോടും ജനപ്രതിനിധികളോടും അപേക്ഷിച്ച് വര്‍ഷങ്ങളാകുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പാമ്പിനേയും പഴുതാരയേയും ഒക്കെ ഓടിക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള ജനങ്ങള്‍. നാട്ടുകാരുടെ പരാതിക്കൊടുവില്‍ ഷിപ്പിയാര്‍ഡ് സ്ഥാപിച്ച സോളാര്‍ വിളക്കുകളിലെ ഇത്തിരിവെട്ടം മാത്രമാണ് ഇവരുടെ ഏക ആശ്രയം. വൈദ്യുതിയെ കൂടാതെ ഇവിടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം മാത്രമാകും വെള്ളം വരിക. വോട്ട് ചോദിച്ചെത്തിയവരോട് പാലവും വൈദ്യുതിയും ചോദിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞവര്‍ മടങ്ങി. എന്നാല്‍, ഇവിടുത്തെ ജനങ്ങളുടെ കാത്തിരിപ്പ് ഇന്നും വെറുതേയാണ്.തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കാട് കയറി എത്തുന്നവരോട് പരാതി പറയാറുണ്ടെങ്കിലും ആദ്യമൊക്കെ ഉണ്ടായിരുന്ന ആ പ്രതീക്ഷകള്‍ ഇപ്പോള്‍ ഇവിടുത്തെ മനുഷ്യര്‍ക്കില്ല. ഈ തിരഞ്ഞെടുപ്പിലെങ്കിലും ഇവര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.