Sunday, May 5, 2024
indiaNewsSports

ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി 20 മല്‍സരങ്ങള്‍ മാറ്റിവച്ചു.

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 മല്‍സരങ്ങള്‍ മാറ്റിവച്ചു. ടെസ്റ്റ്, ഏകദിന മല്‍സരങ്ങള്‍ നടക്കും. ട്വന്റി 20 മല്‍സരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണാഫ്രിക്ക, ‘ഹൈ റിസ്‌ക്’ വിഭാഗത്തില്‍ വരുന്ന രാജ്യമാണ്.