Friday, May 3, 2024
keralaNews

പാലക്കാട് ഗൃഹനാഥനെ വാതിലില്‍ മുട്ടിവിളിച്ച് വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം വെട്ടി കൊലപ്പെടുത്തി.

പാലക്കാട് :കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വാതിലില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം വെട്ടി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ സംഘം വാതിലില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം മാരകായുധങ്ങളുമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തുരുതുരാ വെട്ടേറ്റ അബ്ബാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍. കൊല നടത്തിയ സംഘം കൊപ്പം പൊലീസിന്റെ കസ്റ്റഡിയില്‍ ആണെന്ന് സൂചനയുണ്ട്.