Friday, May 17, 2024
EntertainmentNews

ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്; ശിവകാമി ദേവിയായി വാമിഖ ഗബ്ബി എത്തുന്നു

എസ്.എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിക്ക് നെറ്റ്ഫ്ളിക്സ് പ്രീക്വല്‍ ഒരുക്കുന്നു. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസില്‍ ശിവകാമി ദേവിയായി വാമിഖ ഗബ്ബിയാണ് എത്തുന്നത്. 2018ല്‍ ആണ് നെറ്റ്ഫ്ളിക്സ് സീരിസ് പ്രഖ്യാപിച്ചത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരിസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഓഫ് ശിവകാമി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം. മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ പ്രമേയം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.