Friday, May 3, 2024
keralaNewsObituary

പാമ്പാടുംപാറയില്‍ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

പാമ്പാടുംപാറയില്‍ നെല്ലിപ്പാറ സ്വദേശി സന്തോഷ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.കടക്കെണിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗീത പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഗീത വ്യക്തമാക്കി. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.