Saturday, May 4, 2024
indiaNewsworld

ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ തുറന്നു

ദില്ലി: അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ്‌ . ജയശങ്കര്‍. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. രണ്ട് വര്‍ശത്തിന് ശേഷമാണ് ഓസ്‌ട്രേലിയ അതിര്‍ത്തി തുറക്കുന്നത്. അതേസമയം, ക്വാഡ് കൂട്ടായ്മയ്‌ക്കെതിരെയുള്ള ചൈനയുടെ വിമര്‍ശനം എസ് ജയശങ്കര്‍ തള്ളി. വിമര്‍ശനം കൊണ്ട് കൂട്ടായ്മയുടെ പ്രാധാന്യം ഇല്ലാതാവില്ലെന്ന് അദ്ദേഹം പറഞ്ഞു.