Tuesday, May 7, 2024
keralaNewsObituary

എറണാകുളത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

എറണാകുളം; മരടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. ബ്രിജിത്തയെന്ന അച്ചാമ്മ(73) ആണ് കൊല്ലപ്പെട്ടത്. ചമ്പക്കരയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്.                മകന്‍ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. പ്രദേശവാസികള്‍ പ്രതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കൂടുതല്‍ അക്രമാസക്തനാവുകയായിരുന്നു. ഒരുമണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ മുളക് പൊടിയടക്കം ഉപയോഗിച്ചാണ് പോലീസ് കീഴടക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകിട്ടോടെ അമ്മയുടെ നിലവിളി കേട്ടതായി സമീപവാസികള്‍ അറിയിച്ചതോടെ പൊലീസും അഗ്നിരരക്ഷാസേനയും ചേര്‍ന്ന് കതക് തകര്‍ത്ത് അകത്തുകയറിപ്പോഴാണ് മാരകമായി മുറിവേറ്റ നിലയില്‍ ബ്രിജിത്തയെ കണ്ടത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുന്ന പോലീസ് സംഘം കൂടുതല്‍ കാര്യങ്ങള്‍ ഉടനെ പുറത്തുവിടും. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.