Friday, May 17, 2024
keralaNews

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു.

തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. മൃഗശാലയില്‍ ആനിമല്‍ കീപറായി പ്രവര്‍ത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (44) ആണ് മരിച്ചത്.. കൂട് വൃത്തിയാക്കുന്നതിനിടെയാണ് രാജവെമ്പാലയുടെ കടിയേറ്റാണ്‌ അര്‍ഷാദ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല ഹര്‍ഷാദിനെ കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിനു പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതില്‍ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളില്‍ ഇട്ടിരിക്കുന്നത്.