Saturday, May 4, 2024
keralaNews

പാതാള തവള അഥവാ ‘മഹാബലി തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാന്‍ നടപടി.

പശ്ചിമഘട്ടത്തില്‍ കൂടുതലായി കാണപ്പെടുന്ന പാതാള തവള അഥവാ ‘മഹാബലി തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാന്‍ നടപടി.വനം വകുപ്പിന്റെ ശുപാര്‍ശ വനം വന്യ ജീവി ഉപദേശക ബോര്‍ഡിന് ഉടന്‍ സമര്‍പ്പിക്കും. ‘നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്’ എന്നാണു ശാസ്ത്രീയ നാമം.’പര്‍പ്പിള്‍ ഫാഗ്രേ്’ എന്നും അറിയപ്പെടുന്നു.വംശനാശ ഭീഷണി നേരിടുന്ന ഇവ വര്‍ഷത്തില്‍ 364 ദിവസവും മണ്ണിനടിയിലാണ്. പ്രജനനത്തിനായി ഒരു ദിവസം മാത്രം പുറത്തെത്തും.

കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണു കേരളത്തിന്റെ തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കത്തിനു തുടക്കം കുറിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ. എസ്.ഡി.ബിജു, ബ്രസല്‍സ് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണു 2003ല്‍ ഇടുക്കിയില്‍ ഈ തവളയെ കണ്ടെത്തിയത്. അതിനു മുന്‍പു തന്നെ ഇതേക്കുറിച്ചുള്ള പരാമര്‍ശം സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു.ഊതി വീര്‍പ്പിച്ച പോലെയാണ് ആകൃതി. ശരീരം ധൂമ്ര നിറത്തിലുള്ളതാണ്.