Thursday, April 25, 2024
indiaNewsworld

പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത താനായിരിക്കാമെന്നും പക്ഷേ അവസാനത്തെ വനിത താനായിരിക്കില്ലെന്നും കമല ഹാരിസ്.

യു.എസില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത താനായിരിക്കാമെന്നും പക്ഷേ അവസാനത്തെ വനിത താനായിരിക്കില്ലെന്നും കമല പ്രതീക്ഷ പങ്കുവച്ചു.’ജോ ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. പ്രസിഡന്റ് ഓഫീസില്‍ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു.’അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും കമല കൂട്ടിച്ചേര്‍ത്തു.
‘ജോ ബൈഡന്‍ കമലഹാരിസ് എന്നിവര്‍ക്കുമപ്പുറം അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരുന്നു ഇത്. അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടന്നത്. ഒരുപാട് ജോലികള്‍ തീര്‍ക്കാനുണ്ട്. നമുക്ക് തുടങ്ങാം.