Tuesday, May 14, 2024
keralaNewspolitics

വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം സി പി എമ്മിനെതിരെ മത്സരരംഗത്ത്.

വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ സി പി എമ്മിനെതിരെ മത്സരരംഗത്ത്.വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി എമ്മിനെതിരെ മത്സരിക്കുന്നു.മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാന്‍ ലതീഷ് നാമനിര്‍ദ്ദേശ പത്രിക നല്‍കി.നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് 12-ാം വാര്‍ഡിലെ സി പി എം സ്ഥാനാര്‍ത്ഥി.കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.