Sunday, April 28, 2024
Local NewsNews

പമ്പക്ക് ബസ് ഇല്ല എരുമേലിയില്‍ തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

എരുമേലി : എരുമേലി കെ എസ് ആര്‍ റ്റി സിയില്‍ പമ്പക്ക് പോകാന്‍ ബസ് ഇല്ലാതെ തീര്‍ത്ഥാടകര്‍ ദുരിതത്തിലായി. ഇന്ന് രാവിലെ മുതല്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കാണ് ബസുകളുടെ കുറവ് വരാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ന് വെളുപ്പിന് 4.30 പമ്പക്ക് പോയ ബസ് ഉച്ച കഴിഞ്ഞ് 3.30 നാണ് എരുമേലിയില്‍ തിരിച്ചെത്തിയത്. എരുമേലിയിലും – പമ്പയിലും ഉണ്ടായ തിരക്കാണ്  ബസുകള്‍ തിരിച്ചു വരാന്‍ വൈകിയതെന്നും അധികൃതര്‍ പറഞ്ഞു.തീര്‍ത്ഥാടനം പ്രമാണിച്ച് എരുമേലി – പമ്പ സര്‍വീസിനായി 15 ബസുകളാണ് ഓടുന്നത്. ഇത് കൂടാതെ മറ്റ് ഡിപ്പോ കളില്‍ നിന്നും എത്തുന്ന ബസുകള്‍ പിടിച്ചിട്ട് പമ്പ സര്‍വ്വീസ് നടത്തുകയാണെന്നും എന്നാല്‍ എരുമേലിയില്‍ നിന്നും പമ്പക്ക് പോകുന്ന ബസുകള്‍ യഥാ സമയം തിരിച്ച് വരാത്തതാണ് പ്രശ്‌നത്തിന് കാരണമാകുന്നതെന്നും അധികൃതര്‍ പറഞ്ഞു.

90 കിലോമീറ്റര്‍ സര്‍വ്വീസ് നടത്താന്‍ 11 മണിക്കൂറിലധികം സമയമാണ് ഇന്ന് എടുത്തതെന്നും അധികൃതര്‍ പറഞ്ഞു, എന്നാല്‍ ബസില്ലാത്തതു മൂലം പമ്പക്ക് പോയ ചില ബസുകളില്‍ സീറ്റില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ നിര്‍ത്തിയും പമ്പക്ക് കൊണ്ടുപോകുന്നതായും നാട്ടുകാര്‍ പറഞ്ഞു. എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകരുടെ തിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ എരുമേലിയില്‍ സര്‍വ്വീസ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.