Monday, May 13, 2024
keralaNews

കാഞ്ഞിരപ്പള്ളി 26 -ാം മൈൽ പാലം തകർന്നു ;റോഡ് അടച്ചു 

കാഞ്ഞിരപ്പള്ളി : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈൽ പാലം തകർന്നതിനെ തുടർന്ന് റോഡ് അടച്ചു.ഇന്നലെ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് പാലം തകർന്നത്.വെള്ളപ്പൊക്കത്തിൽ മേരിക്കുന്ന് ഹോസ്പിറ്റലിലും വെള്ളം കയറിയിരുന്നു.പാലം അപകടാവസ്ഥയിൽ തുടർന്ന് ഗതാഗതം  സാധിക്കാതെ വന്നിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി മേഖലയിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.കടകളിലും വെള്ളം കയറി.വ്യാപകമായ നാശനഷ്ടമാണ്  കണക്കാക്കുന്നത്.