Monday, April 29, 2024
keralaNews

പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവ്

തൃശൂര്‍: തൃശൂരില്‍ 10 വയസുകാരിയെ പീഡിപ്പിച്ച തൃശൂര്‍ സ്വദേശിയെ ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് പോക്സോ കോടതി.                                                                              തൃശൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതിയുടേതാണ് ഉത്തരവ്. 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തൃശൂര്‍ നെട്ടിശേരി കളപ്പറമ്പില്‍ വീട്ടില്‍ ഹണി സെബാസ്റ്റ്യനെയാണ് കോടതി ശിക്ഷിച്ചത്.

തൃശൂര്‍ പോക്സോ കോടതി ജഡ്ജി ബിന്ദുവാണ് ഉത്തരവിട്ടത്. പ്രതി പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.                                                  പിഴത്തുക പീഡനത്തിന് വിധേയയായ പെണ്‍കുട്ടി നല്‍കണമെന്നാണ് നിര്‍ദേശം. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് പോക്സോ വകുപ്പും ഐപിസിയിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് മണ്ണുത്തി പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.