Thursday, May 16, 2024
keralaNews

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റു മരിച്ചു.

തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60), നീതു മോഹന്‍ (27) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തെ എര്‍ത്ത് കമ്പിയില്‍ നിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.