Friday, April 26, 2024
keralaNews

മരുമകള്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി.

 

മരുമകള്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് കൊല്ലപ്പെട്ടത് . മകന്റെ ഭാര്യ ലിന്‍സിയുടെ കുത്തേറ്റാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു . മരുമകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. വീട്ടമ്മയെ ലിന്‍സി നേരത്തേയും ഉപദ്രവിച്ചിരു ന്നതായി പരാതി ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു .

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം നടക്കുന്നത് .കുത്തേറ്റ് സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന വീട്ടമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല . വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വീട്ടമ്മ മരിച്ചിരുന്നു . വീട്ടമ്മയെ കത്രികകൊണ്ട് കുത്തുന്നത് തടയാന്‍ ശ്രമിച്ച അവരുടെ മകനും പരിക്കേറ്റിട്ടുണ്ട് . എന്നാല്‍ മകന്റെ പരിക്ക് സാരമല്ല . വീട്ടമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .