Sunday, May 5, 2024
keralaNews

പത്തനംതിട്ട ടൗണിലെ ഹോട്ടലില്‍ പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍.

പത്തനംതിട്ട ടൗണിലെ ഹോട്ടലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍.തൃശൂര്‍ വരന്തരപ്പിള്ളി ചുക്കേരി വീട്ടില്‍ അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത്. റാന്നിയിലെ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. പത്തനംതിട്ട കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞ മാസം മൂന്നിനാണ് അലോന്‍സോ റൂമെടുത്തത്. 405-ാം നമ്പര്‍ റൂമിലെ താമസക്കാരനായിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ഇയാളെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് റാന്നി പൊലീസ് അറിയിച്ചു.

 

.