Saturday, May 4, 2024
keralaNews

വൈദ്യുതി ബോര്‍ഡിലെ അഴിമതി അന്വേഷിക്കണം :പ്രതിപക്ഷനേതാവ്

വൈദ്യുതി ബോര്‍ഡിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ബോര്‍ഡിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സിപിഎമ്മിന് നല്‍കി. റഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങുകയാണ്. ഇതിലൂടെ വര്‍ഷം 600 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ മുന്‍മന്ത്രി എം.എം.മണി വിരട്ടുന്നുവെന്ന് വി.ഡി.സതീശന്‍. ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ 1,500 കോടിയുടെ അഴിമതിയുണ്ട്. കെ.എസ്.ഇ.ബി. പ്രവര്‍ത്തിച്ചിരുന്നത് സി.പി.എം. പാര്‍ട്ടി ഓഫിസ് പോലെയാണെന്നും വിഡി. സതീശന്‍ ആരോപിച്ചു.