Thursday, May 9, 2024
indiaNews

പച്ചരിയുടെ കയറ്റുമതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചുകെട്ടാനും ലഭ്യത ഉറപ്പുവരുത്താനും പച്ചരിയുടെ കയറ്റുമതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മഴ നാശം വിതച്ചത് വിളകളെ സാരമായി ബാധിച്ചിരുന്നു. ഉത്പാദനക്കുറവ് രാജ്യത്തെ ബാധിക്കാതിരിക്കാനും അരിയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ്.കേരളത്തിലടക്കം ഇതോടെ പച്ചരിക്ക് വില കുറയുന്നതായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചരിക്ക് കേരളത്തില്‍ വില കൂടുതലും ദൗര്‍ലഭ്യതയുമുണ്ടായിരുന്നു. അതേസമയം പച്ചരിയുടെ കയറ്റുമതികള്‍ നിരോധിച്ച സാഹചര്യത്തില്‍ കേരളത്തില്‍ വില കുറയുമെന്നാണ് വിലയിരുത്തല്‍. പുഴുക്കല്ലരി, ബസ്മതി അരി എന്നിവയ്ക്ക് വിലക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കയറ്റുമതി നടപടികള്‍ ആരംഭിച്ചവര്‍ക്ക് അത് പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ധാരണയിലെത്തിയ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി.