Monday, April 29, 2024
keralaNews

പത്തനംതിട്ട കുറുമ്പൻമൂഴിയിൽ വീട് ഒഴുക്കിൽപ്പെട്ടു.

എരുമേലി:പത്തനംതിട്ട ജില്ല അതിർത്തി ഗ്രാമമായ കുറുമ്പൻമൂഴി വനത്തിൽ നിന്നുള്ള ഉരുൾ പൊട്ടലിനെ  തുടർന്ന്.പനംക്കുടന്ത തോട്ടിൽ ഉയർന്ന
വെള്ളപ്പൊക്കത്തിൽ  വീട് ഒഴുക്കിൽപ്പെട്ടു.തദ്ദേശവാസിയായ ചിലമ്പിക്കുന്നേൽ
മനോജിന്റെ വീടാണ് ഒഴുക്കിൽപ്പെട്ടത്.ഇന്ന്  വൈകുന്നേരമായിരുന്നു കനത്ത മഴയിൽ ഉരുൾ പൊട്ടൽ ഉണ്ടായതിന് പിന്നാലെ വീടും ഒഴുക്കിൽപ്പെട്ടത്.
കനത്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുറുമ്പൻമൂഴി ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്.പനംക്കുടന്ത അരുവിയും , ളാഹ വനത്തിൽ നിന്നും വരുന്ന  മറ്റൊരു നദിയും സംഗമിക്കുന്നതിന് ഇടയിൽപ്പെട്ട് നാല് കുടുംബങ്ങൾ

 ഒറ്റപ്പെട്ടു, ഇവരെ സഹായിക്കാനായി ഫയർ  ഫോഴ്സ് രംഗത്തെത്തിയിട്ടുണ്ട് .