Friday, May 3, 2024
indiaNews

പഠനസാമഗ്രികളും യൂണിഫോമും, ബാഗും വാങ്ങാന്‍ രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണം നല്‍കുമെന്ന് യുപി സര്‍ക്കാര്‍

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, ബാഗ്, ഷൂസ്, സോക്‌സ്, സ്വെറ്റര് എന്നിവ വാങ്ങാന്‍ ഇവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സഹായം എത്തിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.യൂണിഫോം, ഷൂസ്, സോക്‌സ്, സ്വെറ്ററുകള്‍, സ്‌കൂള്‍ ബാഗ് എന്നിവ വാങ്ങുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ട് വഴി നേരിട്ട് പണം നല്‍കും. ഇതിനായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലവില്‍ സ്‌കൂള്‍ പഠനത്തിനാവശ്യമായ വസ്തുക്കളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായിട്ടാണ് നല്‍കുന്നത്. ഈ പദ്ധതി മുന്നോട്ട് കണ്ടുപോകുന്നതിന് വേണ്ടിയാണ് രക്ഷിതാക്കള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 1 മുതല്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ തുറന്ന പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അമ്പത് ശതമാനം വിദ്യാര്‍ത്ഥികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ ഉറപ്പാക്കിയാണ് സ്‌കൂളുകള്‍ തുറന്നത്. ഓണ്‍ലൈന്‍ ക്ലാസുകളും തുടര്‍ന്നു വന്നിരുന്നു.