Thursday, May 16, 2024
keralaNews

ചന്ദനം കള്ളക്കടത്ത് ; മൂന്നംഗ സംഘം പിടിയില്‍.

കോഴിക്കോട്: ചന്ദനം കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘം പിടിയില്‍. മലബാര്‍ മേഖല കേന്ദ്രീകരിച്ച് ചന്ദനം കള്ളക്കടത്ത് നടത്തുന്ന വാഴയൂര്‍ കോണോത്ത് അബ്ദുള്ള, മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍, പാഴൂര്‍ ചിറ്റാരിപിലാക്കല്‍ അബ്ദുറഹിമാന്‍ എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് പിടികൂടിയത്.                                                                                                              ഇവരില്‍ നിന്ന് 50 കിലോ ചന്ദന മുട്ടികള്‍ കണ്ടെടുത്തു. ചന്ദനക്കടത്തിനുപയോഗിച്ച ഓട്ടോറിക്ഷ, ജീപ്പ്, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തു. വയനാട് നിരവില്‍ പുഴ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്.                                                            മലബാര്‍ മേഖല കേന്ദ്രീകരിച്ച് സ്വകാര്യ ഭൂമിയിലും വനപ്രദേശത്തുനിന്നുമാണ് ഇവര്‍ ചന്ദനമരം മുറിച്ച് കടത്തുന്നത്.താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.ബിനീഷ് കുമാര്‍, പി ജിതേഷ്, എ. പ്രസന്ന കുമാര്‍, ബി.കെ. പ്രവീണ്‍ കുമാര്‍, എം. വിബീഷ്, ആര്‍ആര്‍ടി അംഗങ്ങളായ ഷബീര്‍, കരീം മുക്കം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.