Wednesday, May 15, 2024
indiaNewsObituary

ലഖ്‌നൗ – രാമേശ്വരം ട്രെയിനില്‍ തീപിടിത്തം: മരണം ഒന്‍പതായി

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച്  മരണം
ഒന്‍പതായി. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ലഖ്‌നൗ – രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ട്രെയിനിലാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.