Friday, May 3, 2024
keralaNews

പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു.

പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. വയനാട് ലക്കിടിയിലെ സ്വകാര്യ കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് ആക്രണമണത്തിന് ഇരയായത്.പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് കത്തി ഉപയോഗിച്ച് മുഖത്ത് മുറിവേല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്. ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ലക്കിടി കോളേജിന് സമീപത്തേക്ക് ദീപുവെത്തിയത് സുഹൃത്തിന്റെ ബൈക്കിലാണ്. ഇയാളെ അടിവാരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂര്‍ മുന്‍പാണ് ആക്രമണം നടന്നത്. ലക്കിടി ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനിയുണ്ടായത്. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. ദീപുവും പെണ്‍കുട്ടിയും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകനാണ് ദീപു.