Wednesday, April 24, 2024
keralaLocal NewsNews

അപകടകരമായ മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചു മാറ്റണം

എരുമേലി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അപകടകരമായ നിൽക്കുന്ന മരങ്ങൾ വീണ് അപകടം ഉണ്ടാകാതിരിക്കാൻ ഈ മരങ്ങൾ ഉടമയുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു. അല്ലാത്തപക്ഷം ഇതിൽ നിന്നും ഉണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 പ്രകാരം മരങ്ങളുടെ ഉടമസ്ഥർ തന്നെയായിരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.