Sunday, May 5, 2024
indiaNewspolitics

നെഹ്രുവും ഇന്ദിരയും അവരവര്‍ക്ക് തന്നെ ഭാരതരത്നം നല്‍കി: അനില്‍ ആന്റണി

ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ ഭരണ കാലത്ത് തന്നെ സ്വന്തമായി ഭാരതരത്്നം നേടിയെടുത്ത വിരോധാഭാസമാണ് ഉണ്ടായിരുന്നതെന്ന്
അനില്‍ കെ ആന്റണി. അബേദ്ക്കര്‍ജയന്തി ദിനത്തില്‍ രാഹുല്‍ ഗാന്ധി പങ്ക് വെച്ച ട്വീറ്റിനുള്ള മറുപടിയായാണ് അനില്‍ ആന്റണി രംഗത്തെത്തിയത്.
1964 ലാണ് നെഹ്റു അന്തരിച്ചത് എന്നാല്‍ 1955 ല്‍ തന്നെ സ്വന്തമായി പരമോന്നത ബഹുമതിയായ ഭാരതരത്നം നെഹ്റു നേടിയെടുത്തു. ഇന്ദിരയും വ്യത്യസ്തയല്ല 1971 ലാണ് ഇന്ദിര ഭാരതരത്നം ഏറ്റുവാങ്ങിയത്. അതും അവരുടെ ഭരണകാലത്ത് തന്നെ. ഇന്ദിര അന്തരിച്ചത് 1984 ലാണെന്നും അനില്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.                      രാജീവ് ഗാന്ധി മരണപ്പെട്ട വര്‍ഷം തന്നെ ഭാരതരത്ന ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഭരണഘടന ശില്‍പിയെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി ആദരിക്കാന്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ വരേണ്ടി വന്നു. ആദ്യ നെഹ്റു മന്ത്രി സഭയിലെ നിയമകാര്യ മന്ത്രികൂടിയാണ് അബേദ്ക്കര്‍. ഒടുവില്‍ അദ്ദേഹം അന്തരിച്ച് 34 വര്‍ഷത്തിന് ശേഷം 1990 ലാണ് ഭാരതരത്ന മരണാനന്തര ബഹുമതിയായി സമ്മാനിച്ചത്.1956 ലാണ് അബേദ്ക്കര്‍ അന്തരിച്ചത് അനില്‍ അന്റണി വ്യക്തമാക്കുന്നു. അബേദ്ക്കറിന്റെ കാര്യത്തില്‍ കപടഭക്തിയാണ് കോണ്‍ഗ്രസിനുള്ളത്. ഭരണഘടന ശില്‍പിയെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഭാരതരത്നം നല്‍കി ആദരിക്കാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുന്നത് അനില്‍ ട്വീറ്ററില്‍ പറയുന്നു.