Thursday, April 18, 2024
keralaLocal NewsNews

എരുമേലിയില്‍ നെറ്റില്ല -ഫോണില്ല ;ബിഎസ്എന്‍എല്‍ എതിരെ വ്യാപക പ്രതിഷേധം

ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രവും,മലയോര മേഖലയുമായ എരുമേലി പഞ്ചായത്തില്‍ ഇന്ന് നെറ്റും ,ഫോണ്‍ കണക്ഷന്‍ ഇല്ലാതെ ജനങ്ങള്‍ ദുരിതത്തിലായി.തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന് ക്ഷേത്രങ്ങളും വിവിധ വകുപ്പുകളും ജാഗരൂകരായി ഇരിക്കുന്ന സമയത്താണ് ബിഎസ്എന്‍എല്‍ പണിമുടക്കിയത്.ഇന്ന് രാവിലെ മുതല്‍ രാത്രി വരെ നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്നത് പഠിക്കുന്ന വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കിയത്. മോഹന വാഗ്ദാനങ്ങളും,ഒരുപാട് ഓഫറുകളും നല്‍കി ജനങ്ങളെ ബിഎസ്എന്‍ എല്ലിലേക്ക് ആകര്‍ഷിക്കുമ്പോഴാണ് നെറ്റ്,ഫോണോ ഉപയോഗിക്കാന്‍ കഴിയാതെ ജനങ്ങള്‍ ദുരിതത്തിലായത്.ബിഎസ്എന്‍എല്ലിന്റെ തികഞ്ഞ അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.ബിഎസ്എന്‍എല്‍ നെറ്റ് കണക്ഷനുകള്‍ വീടുകളില്‍ നല്‍കിയ കേബിള്‍ ഓപ്പറേറ്റര്‍മാരും പ്രതിഷേധത്തിന്റെ ഇരകളായിത്തീര്‍ന്നു. ബിഎസ്എന്‍ എല്ലിന്റെ ഇത്തരത്തിലുള്ള കടുത്ത അനാസ്ഥ തുടര്‍ന്നാല്‍ പണ്ട് ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ ഉപേക്ഷിച്ചതു പോലെ ബിഎസ്എന്‍ എല്ലിനേയും ഉപേക്ഷിക്കേണ്ട ഗതിവരും എന്നും നാട്ടുകാര്‍ പറഞ്ഞു.