Friday, May 3, 2024
keralaNewspolitics

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും ലാഭം. ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ യുഡിഎഫിനായാല്‍ നേരില്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറില്‍ വിജയിക്കുകയും ചെയ്യും. പാലായില്‍ മത്സരിച്ചാലും ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താന്‍ മുന്നണിയില്‍ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികള്‍ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുന്നണികളുടെ സഹായമില്ലെങ്കിലും പൂഞ്ഞാറില്‍ ജയിക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരള കോണ്‍ഗ്രസ് അടക്കം ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും ഒരു മുന്നണിയുടേയും സ്വതന്ത്രനായും മത്സരിക്കില്ലെന്നും കേരള ജനപക്ഷം (സെക്യുലര്‍) ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.