Friday, May 17, 2024
keralaNews

പത്തനംതിട്ട ജില്ലയുടെ കുതിപ്പിന് വഴിയൊരുക്കാന്‍ തയാറെടുക്കുകയാണ് പുനലൂര്‍- പൊന്‍കുന്നം പാത.

പത്തനംതിട്ട ജില്ലയുടെ കുതിപ്പിന് വഴിയൊരുക്കാന്‍ തയാറെടുക്കുകയാണ് പുനലൂര്‍- പൊന്‍കുന്നം പാത. കെഎസ്ടിപി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 737.64 കോടി രൂപ ചെലവില്‍ നടത്തുന്ന റോഡ് വികസനമാണ് വേഗത്തില്‍ മുന്നേറുന്നത്. യന്ത്ര സഹായത്തോടെ നടത്തുന്ന പണികള്‍ ഓരോ ദിവസവും റോഡിന് വലിയ രൂപമാറ്റമാണ് വരുത്തുന്നത്. മലയും കുന്നും ഇടിച്ചും കരിങ്കല്ലുകള്‍ പൊട്ടിച്ചു നീക്കിയും കൊക്കയുടെ വശങ്ങള്‍ കെട്ടി ഉയര്‍ത്തി നടത്തുന്ന പണികള്‍ ജില്ല കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ റോഡ് വികസനമാണ്.

പുനലൂര്‍ – പൊന്‍കുന്നം പാത 3 ഭാഗമായി തിരിച്ചാണ് കരാര്‍ നല്‍കിയത്. ഇതില്‍ കോന്നി – പ്ലാച്ചേരി ഭാഗത്തെ 30.16 കിലോമീറ്ററിന് 274.24 കോടി രൂപയും പുനലൂര്‍ – കോന്നി 29.84 കിലോമീറ്ററിന് 226.61 കോടി രൂപയും പ്ലാച്ചേരി – പൊന്‍കുന്നം 22.17 കിലോമീറ്ററിന് 236.79 കോടി രൂപയാണ് അടങ്കല്‍ തുക. ഇതില്‍ കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള ഭാഗത്തെ പണികളാണ് ജില്ലയില്‍ പ്രധാനമായും നടക്കുന്നത്.