Monday, April 29, 2024
keralaNews

നിപ്പാ വൈറസ് 15 പേരുടെ ഫലം കൂടി നെഗറ്റീവ്.

നിപ്പാ സമ്പര്‍ക്കപ്പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്. നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. 64 പേര്‍ നിരീക്ഷണത്തിലാണ്. കൂടൂതല്‍ പേരുടെ സാംപിളുകള്‍ ഇന്നെടുക്കും. ആശ്വാസ ഫലങ്ങള്‍ പുറത്തുവരുമ്പോഴും കോഴിക്കോടും സമീപ ജില്ലകളിലും ജാഗ്രത തുടരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പ് വീണ്ടും ചാത്തമംഗലത്തെത്തും.