Friday, March 29, 2024
keralaNews

ചരിത്രഗവേഷകനായ അനീഷ് എ.വി യെ മലവർഗ്ഗ മഹാജന സംഘം സംരക്ഷണ സമിതി ആദരിച്ചു.

എരുമേലി: ഉള്ളാട സമുദായത്തില്‍പ്പെട്ടവരുടെ ജിവീതവും സംസ്‌കാരവും ആധികാരികമായി കണ്ടെത്തി പഠിച്ച് ചരിത്രമാക്കാന്‍ തയ്യാറെയെടുക്കുന്ന അനീഷ് എ.വിയെ മലവർഗ്ഗ മഹാജന സംഘം സംരക്ഷണ സമിതി ആദരിച്ചു.എരുമേലി തുമരംപാറ സ്വദേശിയും യുവ ചരിത്രഗവേഷകനായ അഞ്ഞിലീമുട്ടില്‍ അനീഷ് എ.വി. കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രൈബല്‍ സ്റ്റഡീസ് വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മലയാളത്തിലാണ് പിഎച്ച്ഡിക്ക് അനീഷ് തയ്യാറയെടുക്കുന്നത്.അനീഷ് എവിയുടെ ഗവേഷണ വാർത്ത ” കേരള ബ്രേക്കിംഗ് ” ന്യൂസാണ് റിപ്പോർട്ട് ചെയ്തത് .
തുമരംപാറയിലെ അനീഷിന്റെ ഭവനത്തിൽ ബുധനാഴ്ച രാവിലെ 11:00 മണിക്ക് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ ഗോവിന്ദൻ തൊടുപുഴ അനീഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു, തുടർന്ന് സംഘടനക്ക് വേണ്ടി സണ്ണി കുറ്റിവേലിൽ ഫലകം കൈമാറി. സച്ചിദാനന്ദൻ മീനിടം, രാജു വാകത്താനം,ചന്ദ്രൻ അടുകാണിയിൽ, മുണ്ടക്കയം പഞ്ചായത്ത് അംഗം രാജേഷ്, മോഹനൻ കട്ടപ്പന, സുനിൽകുമാർ കൊടുമുടി, രാജി രാജേഷ്, ജില്ലാ കമ്മറ്റി സെക്രട്ടറി വിജയമ്മ എരുമേലി, സജി , രമേശൻ തുമരംപാറ ,സുജിത്ത് കൊടുമുടി, അനന്തു കൃഷ്ണൻ, ബിജു കോമളാംകുഴി പുലിക്കുന്ന്, സുധ കുന്നേൽ കനകപ്പലം, സുനിൽ വൈദ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ ദിവസം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ സി പി എം, ഡി വൈ എഫ് ഐ , കൂടാതെ വാർഡംഗവും എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇ.ജെ ബിനോയിയും അനീഷിനെ ആദരിച്ചിരുന്നു. ചരിത്ര ഗവേഷകനായ അഞ്ഞിലീമുട്ടില്‍ അനീഷ് എ.വി , വിജയൻ – ആലീസ് ദമ്പതികളുടെ മകനാണ്.സഹോദരൻ വിനീഷ്.